Site icon CTV Online

സംസ്ഥാനത്ത് മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം

Web Desk

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗുലാബ് ചുഴലികാറ്റിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. ഗുലാബ് തിങ്കളാഴ്ച രാത്രിയോടെ ഒഡിഷ-ആന്ധ്ര തീരം തൊട്ടിരുന്നു. പസഫിക് സമുദ്രത്തില്‍ ശക്തമായി തുടരുന്ന മിണ്ടുല്ലെ ചുഴലിക്കാറ്റ് ദുര്‍ബ്ബലമായി ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ച് വീണ്ടും ന്യൂനമര്‍ദ്ദത്തിനു സാധ്യതയുണ്ടെന്നും കാലവസ്ഥ വിദഗ്ധര്‍ വിലയിരുത്തുന്നു.

Exit mobile version