Site icon CTV Online

വാട്ടർഅതോറിറ്റിയുടെ അനാസ്ഥ :പൈപ്പ് ലൈനിനു വേണ്ടി പൊളിച്ചിട്ട റോഡിൽ നിന്നും കല്ല് തെറിച്ചു മുക്കത്തെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനു പരിക്ക്

മുക്കം : വാട്ടർഅതോറിറ്റിയുടെ പൈപ്പ് ലൈനിനു വേണ്ടി പൊളിച്ചിട്ട റോഡിൽ നിന്നും ബസ് പോയപ്പോൾ കല്ല് തെറിച്ചു മുക്കത്തെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനു പരിക്ക് .ബസ് കാത്തു നിന്ന വേറൊരാൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

ഇന്നു ഒന്നരയോടെയാണ് അപകടം നടന്നത് . മുക്കം ബൈപാസിൽ തയ്യിൽ എന്ന ബസിൽ നിന്നുമാണ് കല്ല് സ്ഥാപനത്തിലേക്ക് പതിച്ചത് . അൽ റാസി ഒപ്റ്റിക്കൽസ് എന്ന സ്ഥാപനത്തിലെ സ്റ്റാഫായ കുനിയിൽ സ്വദേശി അർഷാദിനാണ് പരിക്ക് .

പൈപ്പ് ലൈൻ ഇടുന്ന അന്നുമുതൽ വ്യാപാരികൾ പരാതി നൽകിയിരുന്നു എന്നും ഇത് നാലാം തവണയാണ് വിവിധ സ്ഥാപനങ്ങളിലേക്ക് കല്ല് തെറിക്കുന്നത് എന്നും എത്രയും പെട്ടന്ന് ഇത് പൂർവ്വ സ്ഥിതിയിൽ ആകണമെന്നും ഇവർക്കുള്ള നഷ്ടപരിഹാരം നൽകണമെന്നും ഇല്ലാത്ത പക്ഷം സമരപരിപാടിയിലേക്ക് ഇറങ്ങുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം പ്രസിഡന്റ് അലി അക്ബർ പറഞ്ഞു .

Exit mobile version