Site icon CTV Online

കൊടുവള്ളിയില്‍ അമ്മയുടെ കണ്‍മുന്നില്‍ വെച്ച് സ്‌കൂള്‍ വാനിടിച്ച് മൂന്നുവയസുകാരന് ദാരുണാന്ത്യം

കൊടുവള്ളി: സ്‌കൂള്‍ വാനിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കൊടുവള്ളി മാനിപുരം സ്വദേശി മുനീറിന്റെ മകന്‍ ഉവൈസ് ആണ് മരിച്ചത്. മാനിപുരത്ത് ഉവൈസിന്റെ വീടിന് മുന്നില്‍ ഇന്നലെ വൈകീട്ടായിരുന്നു അപകടം.

യു.കെ.ജിയില്‍ പഠിക്കുന്ന സഹോദരിയെ കൂട്ടാനായി അമ്മയ്‌ക്കൊപ്പം പോയതായിരുന്നു ഉവൈസ്. അമ്മയുടെ കൈവിട്ട് സ്‌കൂള്‍ വാനിന്റെ മുന്‍പിലേക്ക് ഓടിയ കുഞ്ഞിനെ ഡ്രൈവര്‍ കണ്ടില്ല. അമ്മ പിടിച്ചുകൊണ്ടുവരാന്‍ പോകും മുമ്പ് വണ്ടി മുന്നോട്ടെടുത്തതോടെ കുഞ്ഞിനെ ഇടിക്കുകയായിരുന്നു.

പിതാവ് മുനീര്‍ വിദേശത്തേക്ക് പോയി രണ്ടുദിവസം തികയും മുന്‍പാണ് വീടിന് മുന്നില്‍ അമ്മയുടെ കണ്മുന്നില്‍ വെച്ച് അപകടം നടന്നത്.

Exit mobile version