Site icon CTV Online

എം എൽ എ യുടെ ഉയരെ സമഗ്ര വിദ്യാഭ്യാസ പദ്ധതി; മണ്ഡലത്തിലെ മുഴുവൻ പൊതു വിദ്യാലയങ്ങൾക്കും ലാപ്ടോപ്പുകൾ നൽകുന്ന പദ്ധതിക്കു തുടക്കം കുറിച്ച് ലിന്റോ ജോസഫ് എം എൽ എ.

തിരുവമ്പാടി : മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ഉയരെയുടെ ഭാഗമായി തിരുവമ്പാടി മണ്ഡലത്തിലെ മുഴുവൻ പൊതു വിദ്യാലയങ്ങൾക്കും ലാപ് ടോപ്പുകൾ നൽകുന്ന പദ്ധതിക്ക് തുടക്കമായി.

എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 85 ലക്ഷം രൂപ ചിലവഴിച്ചാണ് മണ്ഡലത്തിലെ 101 പൊതുവിദ്യാലയങ്ങൾക്ക് 239 ലാപ് ടോപ്പുകൾ നൽകുന്നത്. ആദ്യ ദിവസം മുക്കം നഗരസഭ, കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളിലെ വിദ്യാലയങ്ങൾക്കാണ് ലാപ് ടോപ്പുകൾ നൽകിയത്.


മുക്കം നഗരസഭ തല ഉദ്ഘാടനം എം.എം.ഒ ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടന്നു.കാരശ്ശേരി പഞ്ചായത്ത് തല ഉദ്ഘാടനം വിഎംഎച്ച്എം ഹയർ സെക്കന്ഡറി ആനയാംകുന്നിലും , കൊടിയത്തൂർ പഞ്ചായത്തുതല ഉദ്ഘാടനംഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ ചെറുവാടിയിലും നിർവഹിച്ചു .

Exit mobile version