Site icon CTV Online

കക്കാടം പൊയിലിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ചു; വൻ അപകടം ഒഴിവായി, പ്രദേശത്ത് വൈദ്യുതി മുടങ്ങി

തിരുവമ്പാടി : കൂമ്പാറ -കക്കാടം പൊയിൽ റൂട്ടിൽ വീണ്ടും വാഹനാപകടം. നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് തകർന്നു. കോട്ടയം വളവിനോട് അനുബന്ധിച്ചുള്ള അപകടവളവിലാണ് സംഭവം.

കോഴിക്കോട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. വിനോദയാത്രയ്ക്കായി എത്തിയതായിരുന്നു ഇവർ. കാറിലുണ്ടായിരുന്നവർ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു .


ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് പൂർണ്ണമായും തകരുകയും റോഡിലേക്ക് മറിഞ്ഞതിനെ തുടർന്ന് റൂട്ടിൽ ഏറെനേരം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. അപകടം നടന്നയുടൻ തന്നെ നാട്ടുകാർ ഒത്തുചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും, റോഡിൽ കിടന്ന പോസ്റ്റ് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.

Exit mobile version