Site icon CTV Online

അഞ്ചു മിനിറ്റ് കൊണ്ട് അല്‍ഫാം കിട്ടണം’; യുവാക്കള്‍ ഹോട്ടലില്‍ കയറി ജീവനക്കാരെ മര്‍ദിച്ചതായി പരാതി

newsdesk

കോഴിക്കോട്: തിരുവമ്പാടിയില്‍ അഞ്ചു മിനിറ്റ് കൊണ്ട് അല്‍ഫാം നല്‍കണമെന്നാവശ്യപ്പെട്ട് യുവാക്കള്‍ ഹോട്ടല്‍ ജീവനക്കാരെ കടയില്‍ കയറി മര്‍ദിച്ചതായി പരാതി. തിരുവമ്പാടി പുല്ലൂരാംപാറ ഇലന്തുകടവിലെ ന്യൂ മലബാര്‍ എക്‌സ്പ്രസ്സ് ഹോട്ടലില്‍ തിങ്കളാഴ്ച രാത്രി 10 മണിയോടെ ആണ് സംഭവം.
അഞ്ചു മിനിറ്റ് കൊണ്ട് ഓര്‍ഡര്‍ ചെയ്ത അല്‍ഫാം വേണമെന്ന് യുവാക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ 15 മിനിറ്റ് സമയം എടുക്കുമെന്ന് പറഞ്ഞതിന് ജീവനക്കാരെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്‌തെന്നാണ് പരാതി.

യുവാക്കളുടെ മര്‍ദ്ദനത്തില്‍ മൂന്നു ഹോട്ടല്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏഴ് പേര്‍ക്കെതിരെ ഹോട്ടല്‍ മാനേജ്‌മെന്റ് തിരുവമ്പാടി പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു

Exit mobile version