Site icon CTV Online

തിരുവമ്പാടി പോലീസ് ; വൻതോതിൽ കഞ്ചാവ് പിടികൂടി

തിരുവമ്പാടി : തിരുവമ്പാടിയില്‍ വാടക വീട്ടില്‍ നിന്നും രണ്ട് കിലോ കഞ്ചാവ് പിടികൂടി. വീട്ടിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടരഞ്ഞി സ്വദേശി ആബീഷ്, കാരശ്ശേരി സ്വദേശി ജലീഷ് ബാബു എന്നിവരാണ് പിടിയിലായത്. വീട്ടിലുണ്ടായിരുന്ന മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു.കാരശ്ശേരി കൽപൂർ സ്വദേശി ഷഫീഖ് ആണ് ഓടി രക്ഷപെട്ടത് .ഇയാളാണ് വീട് വാടകക്ക് എടുത്തത് പോലീസ് പറഞ്ഞു

വീട്ടില്‍ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും രണ്ട് ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version