Site icon CTV Online

കനത്ത മഴ തുടരുന്നു; സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളും വെള്ളത്തിനടിയില്‍14 ജില്ലകളിലും യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനമുണ്ടെങ്കിലും പലയിടങ്ങളും വെള്ളത്തിൽ. എറണാകുളത്ത് ഇടപ്പള്ളി പത്തടിപ്പാലം, കളമശ്ശേരി മൂലേപ്പാടം, കാക്കനാട്, പറവൂർ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ ഒട്ടേറെ വീടുകളിൽ വെള്ളം കയറി. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടർന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയതിന് പിന്നാലെയാണ് വീടുകളിൽ വീണ്ടും വെള്ളം കയറിയത്.

ഇലക്ട്രോണിക് ഉപകരണങ്ങളും ഫർണിച്ചറുകളും ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ നാശമാണ് ഉണ്ടയാത്. വെള്ളക്കെട്ട് തുടർന്നത് ജന ജീവിതത്തെ ദുരിതത്തിലാക്കി. കാക്കനാട് കുന്നുംപുറം റോഡിൽ വിള്ളലുണ്ടായി . ജില്ലയിൽ അഞ്ചു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 116 പേരാണ് വിവിധ ക്യാമ്പുകളിൽ ഉള്ളത്.

Exit mobile version