Site icon CTV Online

എസ് എഫ് ഐ അവകാശ പത്രിക മാർച്ച്‌ സംഘടിപ്പിച്ചു

Local News

എസ് എഫ് ഐ കേരള സംസ്ഥാന കമ്മിറ്റി സംസ്ഥാന സർക്കാരിന് സമർപ്പിച്ച വിദ്യാർത്ഥികളുടെ 55 ഇന അവകാശങ്ങളടങ്ങിയ അവകാശപത്രിക അംഗീകരിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് അവകാശ പത്രിക മാർച്ച് സംഘടിപ്പിച്ചു. തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം മിനി സിവിൽ സ്റ്റേഷനിലേക്കായിരുന്നു മാർച്ച് . പരിപാടി ഡി.വൈ.എഫ്. ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം ഏരിയ സെക്രട്ടറിയുമായ ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.ഏരിയ വൈസ് പ്രസിഡന്റ് അഭിരാം അധ്യക്ഷനായി . ഏരിയ പ്രസിഡന്റ് മുഹമ്മദ്‌ ഫാരിസ് , അജിബിൻ എം, ആദർശ് മണാശ്ശേരി, നകുൽ, അശ്വിൻ മുക്കം, അമീൻ എന്നിവർ സംസാരിച്ചു.

ഏരിയയിലെ വിവിധ ലോക്കൽ കമ്മിറ്റികളിലായി,33 കേന്ദ്രങ്ങളിൽ അവകാശപത്രിക മാർച്ച്‌ നടന്നു, കൊടിയത്തൂർ വില്ലേജ് ഓഫീസിലേക്ക് നടന്ന മാർച്ച്‌ എസ് എഫ് ഐ ഏരിയ സെക്രട്ടറിയേറ്റ് അംഗം അബിയും, കുമാരനെല്ലൂർ വില്ലേജ് ഓഫീസിലേക്ക് നടന്ന മാർച്ച്‌ സിപിഎം ലോക്കൽ സെക്രട്ടറി ശിവാദസൻ കരോട്ടേലും, കാരശ്ശേരി പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന മാർച്ച്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ജിജിത സുരേഷും, തിരുവമ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന മാർച്ച്‌ സിപിഎം ലോക്കൽ സെക്രട്ടറി ഗണേഷ് ബാബുവും, കോടഞ്ചേരി പഞ്ചായത്ത് ഓഫിസിലെക്ക് നടന്ന മാർച്ച്‌ എസ്. എഫ്. ഐ ഏരിയ വൈസ് പ്രസിഡന്റ് അബിൻ ബിജുവും, മുക്കം മുൻസിപ്പാലിറ്റി ഓഫീസിലേക്ക് നടന്ന മാർച്ച്‌ ഏരിയ ജോയിന്റ് സെക്രട്ടറി അഭിരാമും, കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന മാർച്ച്‌ എസ്. എഫ്.ഐ മുൻ ജില്ലാ കമ്മിറ്റി അംഗം എം. വി വൈശാഖും ഉദ്ഘാടനം ചെയ്തു.

Exit mobile version