Site icon CTV Online

കോഴിക്കോട് കടപ്പുറത്ത് ഇടിമിന്നലേറ്റ് ഏഴുപേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: ശക്തമായ ഇടിമിന്നലില്‍ കോഴിക്കോട് കടപ്പുറത്ത് ഏഴുപേര്‍ക്ക് പരിക്ക്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പരിക്കേറ്റ ഏഴുപേരും കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. എല്ലാവരും മത്സ്യത്തൊഴിലാളികളാണെന്നാണ് വിവരം. രണ്ടുമൂന്നുപേര്‍ തോണിയില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെയും ചിലര്‍ക്ക് കടപ്പുറത്തുനിന്നുമാണ് മിന്നലേറ്റത്.

അഷ്‌റഫ് (45), അനില്‍ (18), ഷരീഫ് (37), മനാഫ് (52), സുബൈര്‍ (55), സലീം (40), അബ്ദുള്‍ ലത്തീഫ് (54) എന്നിവരാണ് ചികിത്സയിലുള്ളത്.

Exit mobile version