
Web Desk
പെരുവന്താനത്തിന് സമീപം വളഞ്ഞാങ്ങാനത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ 11 തീർത്ഥാടകർക്കും, ബസ് യാത്രക്കാരിയായ ഒരു സ്ത്രീക്കും പരുക്കേറ്റു. വെള്ളിയാഴ്ച്ച രാവിലെ 6:30 ഓടെയാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടിൽ നിന്നുള്ള തീർത്ഥാടകരുടെ വാഹനമാണ് കെഎസ്ആർടിസിയുമായി കൂട്ടിയിടിച്ചത്.
