Site icon CTV Online

ദേശീയ സംസ്ഥാന മെഡൽ ജേതാക്കളെയും കോച്ചുമാരേയും ആദരിച്ചു

Local News

തിരുവമ്പാടി റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയിലെ ദേശീയ സംസ്ഥാന മെഡൽ ജേതാക്കളെയും കോച്ചുമാരേയും ആദരിച്ചു. പുല്ലൂരാംപാറ സെൻറ് ജോസഫ് ഗ്രൗണ്ടിൽ നടന്ന പരിപാടി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി റോട്ടറി ക്ലബ് പ്രസിഡണ്ട് സണ്ണി ജോസ് അധ്യക്ഷനായി.
പ്രോഗ്രാം ഡയറക്ടർ പി ടി ഹാരിസ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ അബ്ദുറഹിമാൻ, പഞ്ചായത്ത് മെമ്പർ ഷൈനി ബെന്നി,രാജു കാരക്കാട്ട്,ടി.ടി കുര്യൻ തുടങ്ങിയവർ സംബന്ധിച്ചു.
മുഖ്യ പരിശീലകൻ ടോമി ചെറിയാൻ മറുപടി പ്രസംഗം നടത്തി.

Exit mobile version