Site icon CTV Online

അസാനി, കേരളത്തിലും മഴ മുന്നറിയിപ്പ്; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Web Desk

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം, അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ തെക്കന്‍, മധ്യ കേരളത്തില്‍ കൂടുതല്‍ മഴ കിട്ടുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. അന്തരീക്ഷം മേഘാവൃതമായി തുടരും. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. ആന്ധ്ര തമിഴ്‌നാട് തീരത്ത് അസാനിയുടെ ഫലമായി കനത്ത കാറ്റും മഴയും ഉണ്ടായി. ചെന്നൈയിലേക്കും വിശാഖ പട്ടണത്തിലേക്കും ഉള്ള ചില വിമാനങ്ങള്‍ റദ്ദാക്കി. അടുത്ത 24 മണിക്കൂറില്‍ അസാനി ദുര്‍ബലമായി വലിയ നാശമുണ്ടാക്കാതെ അവസാനിക്കും എന്നാണു നിഗമനം.

Exit mobile version