Site icon CTV Online

വേനൽച്ചൂടിന് ആശ്വാസം; സംസ്ഥാനത്ത് അഞ്ച് ദിവസം മഴ, മൂന്ന് ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കനക്കുന്നതിനിടെ അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാദ്ധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകൾ ഒഴികെ ബാക്കി 11 ജില്ലകളിലും ഇന്ന് മഴ പെയ്യാൻ സാദ്ധ്യതയുണ്ട്. 19-ാം തീയതി കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇവിടെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 18,19 തീയതികളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാദ്ധ്യയുണ്ട്.

Exit mobile version