Site icon CTV Online

ഉച്ചതിരിഞ്ഞ് അഞ്ച് ജില്ലകളിൽ മഴ പെയ്യും, വരുന്ന അഞ്ച് ദിവസങ്ങളിൽ കാലാവസ്ഥ മുന്നറിയിപ്പ് അറിയാം വിശദമായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചു. നേരിയ മഴയ്‌ക്കുള്ള സാദ്ധ്യതയാണുള്ളത്. വരുന്ന അഞ്ച് ദിവസങ്ങളിൽ മാർച്ച് രണ്ടിന് മിക്ക ജില്ലകളിലും മഴ ഉണ്ടാകില്ല. മറ്റിടങ്ങളിൽ ഈ ദിവസങ്ങളിൽ മഴയുണ്ടാകും. ആലപ്പുഴ, കോട്ടയം ജില്ലകളിൽ അ‌ഞ്ച് ദിവസങ്ങളിലും മഴ ലഭിക്കും. അടുത്ത മൂന്ന്‌ മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ:


ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

Exit mobile version