
Web Desk
ബസുകളില്‍ മോഷണം നടത്തുന്ന ഇതരസംസ്ഥാനക്കാരായ സ്ത്രീകള്‍ പിടിയില്‍. പളനി സ്വദേശികളായ സരസ്വതി, നന്ദിനി, സുമതി എന്നിവരാണ് അടൂര്‍ പോലീസിന്റെ പിടിയിലായത്. ഇവരുടെ ബാഗില്‍ നിന്ന് കുട്ടികളെ മയക്കാന്‍ ഉപയോഗിക്കുന്ന ഗുളികകളും കണ്ടെത്തി.
അടൂര്‍ ബസ് സ്റ്റാന്‍ഡില്‍ വീട്ടമ്മയുടെ ബാഗ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ തടഞ്ഞ് വെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇവരുടെ സംഘത്തില്‍ പുരുഷന്‍മാരുളളതായാണ് വിവരം. മോഷ്ടിക്കുന്ന ആഭരണങ്ങള്‍ ഇവര്‍ പുരുഷന്‍മാര്‍ക്ക് കൈമാറും. തുടര്‍ന്ന് ഇവര്‍ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങും. അതിനാല്‍ സ്ത്രീകളെ പിടികൂടിയാലും മോഷ്ടിച്ച ആഭരണങ്ങള്‍ കണ്ടെടുക്കാനാവില്ല.
