Site icon CTV Online

എകെജി സെന്റര്‍ ആക്രമണം: രാഷ്ട്രീയ സാഹചര്യത്തില്‍ നിന്നും ശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമമെന്ന് ഉമ്മന്‍ ചാണ്ടി.

Web Desk

തിരുവനന്തപുരം എകെജി സെന്ററിനെതിരായ ബോംബാക്രമണം നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസ് രാഷ്ട്രീയ പ്രതിയോഗികളുടെ ഓഫിസ് ആക്രമിക്കുന്നവരല്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതാരാണെന്ന് കണ്ടെത്തി അവരെ അറസ്റ്റ് ചെയ്യണം എന്നാണ് യുഡിഎഫും ആവശ്യപ്പെടുന്നത്. പൊലീസ് സംരക്ഷണയിലുള്ള ഓഫിസുകളിലാണ് ഇന്നലെ ആക്രമണം നടന്നത്. കോട്ടയം ഡിസിസി ഓഫിസിന് നേരെയും കല്ലേറുണ്ടായി. സംഘടിത നീക്കത്തിന്റെ ഭാഗമായാണോ ഈ സംഭവങ്ങളുണ്ടായതെന്ന് അന്വേഷിക്കണമെന്നും ഉമ്മന്‍ ചാണ്ടി.

Exit mobile version