
newsdesk
മുക്കം : കാരശ്ശേരി പഞ്ചായത്തിലെ തേക്കുംകുറ്റി റോഡിൽ പന്നിമുക്കിലെ നിരവധി കുടുംബങ്ങൾ താമസിക്കുന്ന ഭാഗത്തെ തോട്ടിലേക്കാണ് കക്കൂസ് മാലിന്യം തള്ളിയത് .ഇന്നലെ അർദ്ധരാത്രിയിൽ കനത്ത മഴയുള്ള സമയത്താണ് ഇത്തരത്തിൽ മാലിന്യം ഒഴുക്കിയത് എന്നാണ് മനസിലാകുന്നത് .
ഇന്ന് രാവിലെ കനത്ത ദുർഗന്ധം വന്നപ്പോൾ നടത്തിയ പരിശോധനയിൽ ആണ് മാലിന്യം തള്ളിയത് കണ്ടെത്തിയത്. എന്നും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ ഒഴുക്കിയിട്ടുണ്ടെന്നും ഇത്തരത്തിൽ ചെയ്തവരെ കണ്ടെത്തി തക്കതായ ശിക്ഷ നൽകണമെന്നും മുക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും വാർഡ് മെമ്പർ നൗഷാദ് പറഞ്ഞു
ഈ തോടിനു സമീപത്തു നിരവധി കുടിവെള്ള പദ്ധതികൾ ഉണ്ടെന്നും അതിനൊക്കെ ഇത് ബാധിക്കുമെന്നും പ്രദേശത്തെ സി സി ടിവി കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയാൽ പ്രതികളെ കണ്ടെത്താൻ പറ്റും എന്നാണ് നാട്ടുകാർ പറയുന്നത് .ഈ ഭാഗത്തെ ഒഴിഞ്ഞ പ്രദേശങ്ങൾ നോക്കി കക്കൂസ് മാലിന്യങ്ങൾ തള്ളുന്നത് പതിവായിരിക്കുയാണ് .
വാർഡ് മെമ്പർ മാരായ അജിത് ,സുകുമാരൻ എന്നിവർ സ്ഥലം സന്ദർശിച്ചു .
