Site icon CTV Online

മുളകുപൊടി വിതറി വീട്ടമ്മയുടെ മാലപൊട്ടിച്ചു;സംഭവം മുക്കം കാരശ്ശേരി മലാംകുന്നിൽ

മുക്കം : മുളകുപൊടി വിതറി വീട്ടമ്മയുടെ മാലപൊട്ടിച്ചു മോഷണം . ഇന്ന് പുലർച്ചെ കാരശ്ശേരി പഞ്ചായത്തിലെ മലാംകുന്ന് ഗ്രൗണ്ടിന് സമീപത്തെ സുബൈദയുടെ വീട്ടിൽ ആണ് സംഭവം .


സുബൈദ രാവിലെ നിസ്കരിക്കാൻ എഴുന്നേറ്റപ്പോൾ അവിടെ ഒളിച്ചിരുന്ന മുഖം മൂടി ധരിച്ച മോഷ്ട്ടാവ് പെട്ടെന്ന് ആക്രമിക്കുകയായിരുന്നു .മുളകുപൊടി കണ്ണിൽ വിതറി മാലപൊട്ടിച്ചു ഓടാൻ ശ്രമിച്ചപ്പോൾ പിടിവലിയിൽ സുബൈദക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട് .

മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

Exit mobile version