Site icon CTV Online

കോഴിക്കോട്, ലോട്ടറി കടയിൽ നിന്ന് 52 ഓണം ബമ്പർ ടിക്കറ്റുകൾ മോഷ്ടിച്ച പ്രതി പിടിയിൽ

കോഴിക്കോട് : ലോട്ടറി കടയിൽ നിന്ന് ഓണം ബമ്പർ ടിക്കറ്റുകൾ മോഷ്ടിച്ച പ്രതി പിടിയിൽ. കാസര്‍ഗോഡ് സ്വദേശി അബ്ബാസാണ് പിടിയിലായത്. കൊയിലാണ്ടിയിലെ ലോട്ടറി കടയിൽ നിന്നാണ് ടിക്കറ്റ് മോഷ്ടിച്ചത്. 52 ഓണം ബമ്പർ ടിക്കറ്റുകളാണ് പ്രതി കവർന്നത്.

ഇക്കഴിഞ്ഞ പതിനഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. കൊയിലാണ്ടി ബസ് സ്റ്റാന്റിലെ വി.കെ.ലോട്ടറി കടയിൽ നിന്നാണ് ടിക്കറ്റുകൾ മോഷ്ടിച്ചത്. ലോട്ടറി സ്റ്റാളിലെ ജീവനക്കാരനായ മുസ്തഫയുടെ പരാതിയിലാണ് പ്രതിയെ കാസര്‍കോഡ് നിന്ന് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇന്നലെ രാത്രിയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Exit mobile version