
NEWSDESK
കുന്നമംഗലം: കുന്നമംഗലത്തെ ആദ്യത്തെ മാൾ ഈ മാസം 21 ന് പ്രവർത്തനം ആരംഭിക്കും. മാളിന്റെ ഉദ്ഘാടനം ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നിർവ്വഹിക്കും. പ്രമുഖ വ്യവസായി പാലക്കൽ അബൂബക്കറാണ് പാലക്കൽ മാൾ കുന്നമംഗലത്ത് നിർമ്മിച്ചത്. 8 നിലകളിലായി ഒന്നേകാൽ സ്ക്വയർ ഫീറ്റിൽ നിർമ്മിച്ചിരിക്കുന്ന മാളിൽ രണ്ടു നിലകളിൽ വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. 4 നിലകളിൽ വിവിധ ബ്രാന്റുകളുടെ സ്ഥാപനങ്ങൾ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ കെ.എഫ്.സിയുടെ ഔട്ട്ലെറ്റ് മാത്രമാണ് പ്രവർത്തനം ആരംഭിക്കുന്നത്.
രണ്ടു നിലകളിലായി മൂന്ന് തിയേറ്ററുകളാണ് മാളിലുള്ളത്. രണ്ടു മാസത്തിനുള്ളിൽ ഇത് പ്രവർത്തനം ആരംഭിക്കുമെന്ന് ഉടമസ്ഥർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ. പാലക്കൽ അബൂബക്കർ, പി ശിഹാബ്, എ.കെ കോയ, എൻ ഞ്ചീനിയർ അബ്ദുൽ മുനീർ, പാലക്കൽ കബീർ, കായക്കൽ അഷ്റഫ് എന്നിവർ പങ്കെടുത്തു
