Site icon CTV Online

കുന്ദമംഗലത്ത് പേപ്പട്ടിയുടെ വിളയാട്ടം ;5 പേർക്ക് കടിയേറ്റു

NEWSDESK

കുന്ദമംഗലം: കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ളവരെ ആക്രമിച്ച പേപ്പട്ടിയുടെ കടിയേറ്റ് 5 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 9.30ഓടെ കുന്ദമംഗലം ആനപ്പാറ ഭാഗത്താണ് പേപ്പട്ടിയുടെ ആക്രമണം ഉണ്ടായത്.

പേപ്പട്ടി നിരവധി ആളുകളുടെ പിന്നാലെ ഓടിയെങ്കിലും ജനങ്ങൾ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നിലൂടെ ഓടിവന്ന് കാലിനാണ് പലരെയും കടിച്ചത്. പ്രദേശത്തുകാരനായ ഇ.പി ഉമറിന്റെ അവസരോചിതമായ ഇടപെടൽ ആക്രമണത്തിൽ നിന്ന് ആളുകൾ രക്ഷപ്പെടുകയായിരുന്നു. ഇദ്ദേഹം സ്കൂട്ടറിൽ വീട്ടിലേക്ക് വരുന്ന വഴിയിൽ അയൽവാസിയായ ഒരു സ്ത്രീയെ പട്ടി കടിക്കുന്നത് കണ്ടു ഓടിക്കുകയായിരുന്നു പിന്നീട് മുക്കം റോഡിലേക്ക് വന്ന നായ വാഹനങ്ങളുടെയും ആളുകളുടെയും പിന്നാലെ ഓടാൻ തുടങ്ങി.തുടർന്ന് ഗ്രാമപഞ്ചായത്ത് അംഗം സി.എം ബൈജുവിന്റെ നേതൃത്വത്തിൽ നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു.

മെമ്പറുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പിന്നീട് പേപ്പട്ടിയെ തല്ലിക്കൊല്ലുകയായിരുന്നു.പരിക്കേറ്റ അഞ്ചുപേരെയും ആദ്യം ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Exit mobile version