Site icon CTV Online

കനത്ത മഴ; കോഴിക്കോട് യുവാവും 12കാരനും മരിച്ചു

Web Desk

ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ രണ്ട് പേർ കുളത്തിൽ വീണു മരിച്ചു. യുവാവും 12കാരനുമാണ് വ്യത്യസ്ത അപകടങ്ങളിൽ മരിച്ചത്. പായല്‍ നിറഞ്ഞ കുളത്തില്‍ വീണാണ് യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്. കോഴിക്കോട് എടച്ചേര്‍ ആലിശേരി സ്വദേശി അഭിലാഷ് ആണ് മരിച്ചത്.

ചെറുവണ്ണൂര്‍ അറക്കല്‍പാടത്താണ് 12കാരന്‍ കുളത്തില്‍ വീണ് മരിച്ചത്. അമ്മോത്ത് വീട്ടില്‍ മുഹമ്മദ് മിര്‍ഷാദിനാണ് അന്ത്യം സംഭവിച്ചത്. മദ്രസ കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങും വഴിയാണ് കുട്ടി അപകടത്തില്‍പ്പെട്ടത്.

Exit mobile version