
Web Desk
തിരുവമ്പാടി, എസ്എൻഡിപി യോഗം ശാഖ ഇലഞ്ഞിക്കൽ ദേവീ ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തോടനുബന്ധിച്ചുള്ള രഥോത്സവം നടത്തി. തന്ത്രി സ്വാമി ജ്ഞാന തീർഥ, മേൽശാന്തി എസ്. രജീഷ്, എസ്എൻഡിപി തിരുവമ്പാടി യൂണിയൻ പ്രസിഡന്റ് ഗിരി പാമ്പനാൽ,സെക്രട്ടറി പേണ്ടാനത്ത് ശ്രീധരൻ,സെക്രട്ടറി ശശീധരൻ ചുള്ളികാട്ട്,ബാബു മാക്കാട്ടുചാലിൽ, ബാബു പൈക്കാട്ടിൽ, വി. കെ. സുരേന്ദ്രൻ, ഭരത് ബാബു,പി.സി.മെവിൻ, എന്നിവർ നേതൃത്വം നൽകി. നാളെ പുലർച്ചെ 6 മുതൽ വിദ്യാരംഭം. വാഹന പൂജ എന്നിവ നടക്കും.
