Site icon CTV Online

കോട്ടയം സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രി രാജിവെക്കണമെന്നാവശ്യം: മലയോരത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

കേരളത്തിന്റെ ആരോഗ്യ മേഖലയെ തകർത്ത വകുപ്പ് മന്ത്രി വീണാ ജോർജ് രാജിവെക്കണ മെന്നാവശ്യപ്പെട്ട്
മലയോര മേഖലയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.മുക്കം, കാരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ നിരവധി പേർ പങ്കാളികളായി .

മുക്കം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ പ്രതിഷേധം , മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.മധു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എം.കെ. മമ്മദ്, മുന്ദിർ ചേന്ദമംഗല്ലൂർ, ടി.വി.രവീന്ദ്രൻ ,എം.കെ കണ്ണൻ, സജീഷ് പടിഞാറയിൽ തുടങ്ങിയവർ സംസാരിച്ചു. ഓകെ ബൈജു , നിഷാദ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ലെറിൻ റാഹത്ത് ശ്യാം ബാബു, ദാമോധരൻകോഴഞ്ചേരി, ഇ.പി. ചോയിക്കുട്ടി, ശശി പുതുക്കുത്ത് പ്രഭാകരൻ മുക്ക o, പ്രേമൻ മുത്തേ രി വിനോദ് ഉനൈസ്തുടങ്ങിയവർ നേതൃത്വ o നൽകി.

കാരശ്ശേരി മണ്ഡലം കോൺ ഗ്രസ്സ് കമ്മറ്റിയുടെ പ്രകടനവും , പ്രതിഷേധ യോഗവും ഡി.സി.സി നിർവ്വാഹക സമിതിയംഗം എം.ടി. അഷ്റഫ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് പി.പ്രേമദാസൻ അധ്യക്ഷത വഹിച്ചു. യു.ഡി. എഫ് കൺവീനർ സമാൻ ചാലൂളി മുഖ്യ പ്രഭാഷണം നടത്തി.
നിയോജക മണ്ഡലം യൂത്ത് കോൺഗ്ര സ്സ് പ്രസിഡണ്ട് അഡ്വ. മുഹമ്മദ് ദിശാൽ , ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡണ്ട് ജംഷിദ് ഒളകര, സ്ഥിരം സമിതി അധ്യക്ഷൻ സത്യൻ മുണ്ടയിൽ, ഇ.പി. ഉണ്ണികൃഷ്ണൻ , പി.വി. സുരേന്ദ്രലാൽ, വി.ടി. ഫിലിപ്പ്, പി.പി. നാസർ, കെ.കൃഷ്ണ ദാസൻ ,എം.പി.ഫൈസൽ, റഷീഫ് കണിയാത്ത്, കെ.സി. അഷ്‌റഫ്, ടി.എം. ജാഫർ , ഉമ്മർ അവിഞ്ഞിപ്പുറം, ഇസ്മയിൽ മേച്ചീരി, ബാബു തോണ്ടയിൽ, മുജീബ് മരഞ്ചാട്ടി തുടങ്ങിയവർ സംസാരിച്ചു.

Exit mobile version