Site icon CTV Online

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴ;ശബരിമലയിൽ കാലാവസ്ഥ അനുകൂലമാകുമോ ?

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏഴ് ജില്ലകളിൽ ഇന്ന് ഗ്രീൻ അലർട്ട് നൽകിയിട്ടുണ്ട്. കൂടാതെ, രാവിലെ ഏഴ് മണിക്കുള്ളിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഴ മുന്നറിയിപ്പ്

ഗ്രീൻ അലർട്ട്

നവംബർ 19: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

നവംബർ 20: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്

നവംബർ 21: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

നവംബർ 22: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തും അതിനോട് ചേർന്ന പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിലുമായി അക്‌വാൻ ശക്തമായ ചുഴലിക്കാറ്റായി തുടരുകയാണ്. നവംബർ 20-ന് ഉച്ചയോടെ വടക്കൻ ആന്ധ്രാപ്രദേശ്–യാനം, തെക്കൻ ഒഡീഷ തീരങ്ങൾക്കിടയിൽ മച്ചിലിപട്ടണത്തിനും പുരിക്കും ഇടയിൽ മണിക്കൂറിൽ 90–100 കിലോമീറ്റർ വേഗതയിൽ (പരമാവധി വേഗത 110 കിലോമീറ്റർ വരെ) കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിലും സമീപ തെക്കൻ ലക്ഷദ്വീപ് മേഖലയിലുമായി അന്തരീക്ഷ ചക്രവാതചുഴി തുടരുന്നു. ഈ സാഹചര്യങ്ങളിൽ നവംബർ 22 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അക്‌വാൻ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ, നവംബർ 21 വരെ യാതൊരു കാരണവശാലും ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല.

ശബരിമല കാലാവസ്ഥ പ്രവചനം
തീയതി സ്ഥലം കാലാവസ്ഥ പ്രവചനം മുന്നറിയിപ്പ്
നവംബർ 19 സന്നിധാനം ആകാശം ഭാഗികമായി മേഘാവൃതം ആയിരിക്കും. ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യത ഇല്ല
നവംബർ 19 പമ്പ ആകാശം ഭാഗികമായി മേഘാവൃതം ആയിരിക്കും. ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യത ഇല്ല
നവംബർ 19 നിലയ്ക്കൽ ആകാശം ഭാഗികമായി മേഘാവൃതം ആയിരിക്കും. ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യത ഇല്ല
നവംബർ 20 സന്നിധാനം ആകാശം ഭാഗികമായി മേഘാവൃതം ആയിരിക്കും. ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യത ഇല്ല
നവംബർ 20 പമ്പ ആകാശം ഭാഗികമായി മേഘാവൃതം ആയിരിക്കും. ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യത ഇല്ല
നവംബർ 20 നിലയ്ക്കൽ ആകാശം ഭാഗികമായി മേഘാവൃതം ആയിരിക്കും. ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യത ഇല്ല
നവംബർ 21 സന്നിധാനം ആകാശം ഭാഗികമായി മേഘാവൃതം ആയിരിക്കും. ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യത ഇല്ല
നവംബർ 21 പമ്പ ആകാശം ഭാഗികമായി മേഘാവൃതം ആയിരിക്കും. ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യത ഇല്ല
നവംബർ 21 നിലയ്ക്കൽ ആകാശം ഭാഗികമായി മേഘാവൃതം ആയിരിക്കും. ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യത ഇല്ല

Exit mobile version