Site icon CTV Online

ചക്രവാത ചുഴി വരും മണിക്കൂറിൽ ന്യുനമർദമായി മാറും ; സംസ്ഥാനത്ത് മഴ കനക്കും :10 ജില്ലകളിൽ യെല്ലോ അലർട്ട്

newsdesk

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.  10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
 തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട് ഒഴികെയുള്ള ജില്ലകളിൽ ആണ് യെല്ലോ അലർട്ട് നിലവിലുള്ളത്
.

മ്യാന്മറിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴി വരും മണിക്കൂറിൽ ന്യുനമർദമായി മാറാൻ സാധ്യതയുണ്ട്.  ഇതിന്റെ സ്വാധീന ഫലമായി അടുത്ത അഞ്ച് ദിവസം വരെ സംസ്ഥാനത്ത് മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Exit mobile version