Site icon CTV Online

നവീകരിച്ച ചൂലാംവയൽ ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ചൂലാംവയൽ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം അഡ്വ. പി.ടി.എ റഹീം എം.എൽ എ നിർവ്വഹിച്ചു. രോഗികൾക്ക് കൂടുതൽ സൗകര്യങ്ങളോടെയും ആധുനിക സംവിധാനങ്ങളോടെയും ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ കേന്ദ്രം നവീകരിച്ചത്.

പഞ്ചായത്ത് ഫണ്ടും നാഷണൽ ഹെൽത്ത് മിഷൻ്റെ സഹായത്തോടെയും നടപ്പാക്കിയ പദ്ധതിയിൽ കാത്തിരിപ്പുമുറി, ശുചിമുറി, കുടിവെള്ള സൗകര്യം, ഫാർമസി എന്നിവ പുതുക്കിപ്പണിതിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡൻ്റ് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി മുഖ്യാതിഥിയായി. മെഡിക്കൽ ഓഫീസർ ഡോ. അർച്ചന റിപ്പോർട്ട് അവതരിപ്പിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി. അനിൽകുമാർ, സ്റ്റാൻ്റിംങ് കമ്മറ്റി അധ്യക്ഷരായ ചന്ദ്രൻ തിരുവലത്ത്, ശബ്ന റഷീദ്, യു.സി പ്രീതി, മെമ്പർമാരായ കെ.കെ.സി നൗഷാദ്, നജീബ് പാലക്കൽ, അംബിക ദേവി, അസി. എഞ്ചിനീയർ റൂബി നസീർ , ഹെൽത്ത് ഇൻസ്പെക്ടർ സജീവൻ, പി.ആർ.ഒ ജസ്റ്റിൻ കെ.സി രാജൻ, നൗഷാദ് തെക്കയിൽ, സുലൈഖ,എ.കെ ഷൗക്കത്തലി സംസാരിച്ചു.

Exit mobile version