Site icon CTV Online

ഹരിതാങ്കണം പദ്ധതി ഉദ്ഘാടനം ചെയ്തു

Local News

തിരുവമ്പാടി തിരുഹൃദയ ഫൊറോന ഇടവകയുടെ നേതൃത്വത്തിലുള്ള ഹരിതാങ്കണം ജൈവ പച്ചക്കറി അടുക്കളത്തോട്ട നിർമാണ പദ്ധതി ഇടവക വികാരി ഫാ.ജോസ് ഓലിയക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. കൃഷിഭവന്റെ സഹകരണത്തോടെയുള്ള ജൈവ പച്ചക്കറി വ്യാപന പദ്ധതി തുടർച്ചയായ എട്ടാം വർഷമാണ് നടപ്പാക്കുന്നത്. കുടുംബ യൂണിറ്റ് തലത്തിലും വാർഡ് അടിസ്ഥാനത്തിലും മികച്ച അടുക്കളത്തോട്ടങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. അസി.വികാരി ഫാ.ജോബിൻ തെക്കേക്കര മറ്റത്തിൽ , പാരിഷ് സെക്രട്ടറി തോമസ് വലിയപറമ്പൻ , ട്രസ്റ്റിമാരായ ഷാജു ചാരു പ്ലാക്കൽ, ബെന്നി മങ്ങാട്ട് എന്നിവർ നേതൃത്വം നൽകി.

Exit mobile version