Site icon CTV Online

ജനറൽ വർക്കേഴ്സ് യൂണിയൻ സി ഐ ടി യു തിരുവമ്പാടിയിൽ 5000 മെമ്പർഷിപ്പ് ചേർക്കും

WebDesk

അസംഘടിത മേഖലയിലെ തൊഴിലാളികളെ ഉൾപെടുത്തി രൂപീകരിച്ച ജനറൽ വർക്കേഴ്സ് യൂണിയൻ-സി ഐ ടി യു വിൻ്റെ മെമ്പർഷിപ്പ് പ്രവർത്തനം ആരംഭിച്ചു.തിരുവമ്പാടി ഏരിയാ തല ഉദ്ഘാടനം അൽ അമീൻ ഫ്രൂട്ട്സ് ജീവനകാരൻ നിഷാദ് ന് നൽകി യൂണിയൻ ജില്ലാ പ്രസിഡൻ്റ് ടി വിശ്വനാഥൻ നിർവഹിച്ചു. വിവിധ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്ന ട്രേഡ് യൂണിയൻ അംഗതമില്ലത്തവരും ക്ഷേമ നിധി ആനുകൂല്യങ്ങൾ ഇല്ലാത്തവരുമായ മുഴുവൻ തൊഴിലാളികളെയും അംഗങ്ങൾ ആയി ചേർക്കുന്നതിന് ആണ് യൂണിയൻ തീരുമാനിച്ചത്.മുക്കത്ത് നടന്ന മെമ്പർഷിപ്പ് ഉദ്ഘാടന ക്യാമ്പയിനിൽ സ. വി കെ വിനോദ്, യൂണിയൻ ഏരിയാ സെക്രട്ടറി ഫിറോസ് ഖാൻ പി എ, പ്രസിഡൻ്റ് ദിപു പ്രേംനാഥ്, ട്രഷറർ മഷൂദ് കാരശ്ശേരി , സജി കെ കെ,സെൽവരാജ് തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version