Site icon CTV Online

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി എൻ ചിദംബരൻ നിര്യാതനായി

Web Desk

കോൺഗ്രസ് നേതാവും തിരുവമ്പാടി സഹകരണ ആയൂർവേദ ആശുപത്രി പ്രസിഡന്റുമായ പി എൻ ചിദംബരൻ (81) നിര്യാതനായി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത്, തിരുവമ്പാടി സഹകരണ ബാങ്ക് എന്നിവയുടെ മുൻ പ്രസിഡന്റായിരുന്നു. തിരുവമ്പാടി മേഖലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ച അദ്ദേഹം പിന്നീട് സി പി എം വിട്ട് കോൺഗ്രസിൽ ചേരുകയായിരുന്നു. ഭാര്യ: കമല പൊന്നാങ്കയം പറമ്പനാട്ട് കുടുംബാംഗം. മക്കൾ: ബാബു, ഷാജി, മനോജ് , മിനി. സംസ്കാരം 05-01-2022- ബുധനാഴ്ച്ച വൈകുന്നേരം 05:00- മണിക്ക് കാളിയാമ്പുഴയിലെ വീട്ടുവളപ്പിൽ.

Exit mobile version