
newsdesk
വിവാഹാഘോഷത്തിന്റെ പ്രൗഢിയും പാരമ്പര്യവും വിളിച്ചോതി ഫാമിലി വെഡിംഗ് സെന്ററിന്റെ കല്യാണ ഉത്സവത്തിന് വർണാഭ തുടക്കം.ഫാമിലിയിൽ കല്യാണക്കാലം’ എന്ന ഫെസ്റ്റിവൽ ക്യാംപെയിന്റെ ഔദ്യോഗിക ഉദ്ഘാടനം കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി ഇന്ദിരകണ്ണൂർ ഫാമിലി ഷോറൂമിൽ വച്ച് നിർവഹിച്ചു.
പാർസി ലെഹങ്ക, കാഞ്ചീപുരം ബ്രെെഡൽ സാരി, റോയൽ ഷെർവാണി, ഗൗൺസ് തുടങ്ങിയവയുടെ അതിവിപുലമായ കലക്ഷനാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ഫാമിലിയുടെ കുന്ദമംഗലം, വടകര, മഞ്ചേരി, തിരൂർ, പെരിന്തൽമണ്ണ, കണ്ണൂർ, സുൽത്താൻ ബത്തേരി ഷോറൂമുകളിൽ ഒരുക്കിയിട്ടുള്ളത്. ആറു മാസത്തോളം നീണ്ടുനിൽക്കുന്ന വെഡിംഗ് ഫെസ്റ്റിവലിന്റ ഭാഗമായി ഫാമിലിയുടെ എല്ലാ ഷോറൂമുകളിലും വിവിധപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. കസ്റ്റമേഴ്സിന് ഏറ്റവും മികച്ച വെഡിംഗ് ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്നതായിരിക്കും ഫെസ്റ്റെന്ന് മാനേജ്മെന്റ് അറിയിച്ചു.
കണ്ണൂരിൽ വച്ച് നടന്ന ചടങ്ങിന്റെ ലൈവ് സ്ട്രീമിംഗ് ഫാമിലിയുടെ മറ്റ് എല്ലാ ബ്രാഞ്ച് കളിലും നടത്തി .കുന്ദമംഗലം ബ്രാഞ്ചിൽ നടത്തിയഗാനവിരുന്നും മറ്റു എന്റർടൈൻമെന്റ് കലാ പരിപാടികളും അതി ഗംഭീരമായി ആഘോഷിച്ചു .
