Site icon CTV Online

പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യമെഴുതിയ കാർ: ഉടമ പിടിയില്‍

Web Desk

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കാറിൽ മുദ്രാവാക്യങ്ങൾ എഴുതിയ കാറിന്റെ ഉടമ പിടിയിൽ. കാറുമായെത്തി ഹോട്ടലില്‍ ബഹളം വച്ച് കടന്നുകളഞ്ഞ ഉത്തർപ്രദേശ് സ്വദേശിയാണ് പിടിയിലായത്. കാർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പട്ടത്തെ ഒരു ബാർ ഹോട്ടലിനു മുന്നിൽ നിന്നാണ് മ്യൂസിയം പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. ഞായാറാഴ്ച ഉച്ചയ്ക്ക് 3.30നായിരുന്നു സംഭവം. കർഷക സമരവുമായി ബന്ധപ്പെട്ട പരാമർശങ്ങളാണ് പ്രധാനമന്ത്രിക്കെതിരെ വാഹനത്തിന്റെ എല്ലാ ഭാഗത്തും രേഖപ്പെടുത്തിയിട്ടുള്ളത്. വാഹനത്തിൽ വസ്ത്രങ്ങളും സ്‌പെയർ പാർട്‌സും അടങ്ങിയ പത്തോളം ബാഗുകളുണ്ടായിരുന്നു.

Exit mobile version