Site icon CTV Online

കുന്ദമംഗലത്ത് നാലുവയസ്സുകാരനെ എടുത്തോടിയ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

newsdesk

കുന്ദമംഗലം : ആനപ്പാറയിൽ കല്യാണവീട്ടിൽനിന്നും നാല് വയസ്സുകാരനെ എടുത്തോടിയ യുവാവിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ആനപ്പാറ സ്വദേശി ജിജോ ആന്റോ(33)യെയാണ് പിടികൂടിയത്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കുട്ടികൾ മുറ്റത്ത് കളിക്കുന്നതിനിടെ റോഡിലൂടെ പോയ ജിജോ കുട്ടിയെ എടുത്ത് ഓടുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതുകണ്ട മറ്റൊരാൾ കല്യാണവീട്ടിലുള്ളവരെ വിവരമറിയിക്കുകയും ഇയാളെ പിന്തുടരുകയുമായിരുന്നു.

വീട്ടിൽനിന്ന്‌ 300 മീറ്ററോളം അകലെനിന്ന്‌ ഇയാളെ പിടികൂടി കുട്ടിയെ രക്ഷിച്ചു. തുടർന്ന് പോലീസിനെ വിളിച്ചുവരുത്തി കൈമാറുകയായിരുന്നു. സഹോദരിയുടെ കുട്ടിയാണെന്നു കരുതിയാണ് താൻ കുട്ടിയെ എടുത്തതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

Exit mobile version