Site icon CTV Online

മണിപ്പുരില്‍ ലീഡ് ഉയർത്തി ബിജെപി; പിന്നിലോടി കോൺഗ്രസ്

Web Desk

മണിപ്പുരില്‍ ലീഡ് നിലയില്‍ ബിജെപി ഏറ്റവും വലിയ കക്ഷി. 25 സീറ്റുകളിലാണ് ബിജെപി മുന്നിൽ നിൽക്കുന്നത്. 2017ൽ 28 സീറ്റുകളുമായി വിജയിച്ച കോൺഗ്രസിന് ഇത്തവണ 11 സീറ്റുകൾ മാത്രമാണ് ലഭിച്ചിരിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ബിജെപി കുതിപ്പ് തുടരുമ്പോഴും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഏറെ പിന്നിലാണ്. മണിപ്പുരിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച കോൺഗ്രസിന്റെ പകുതിയോളം എംഎൽഎമാർ കൂറുമാറി ബിജെപിയിലോ ഇതര പാർട്ടികളിലോ എത്തിയിരുന്നു. ബിജെപി ആത്മവിശ്വാസത്തിലാണെങ്കിലും അണിയറയിൽ തന്ത്രങ്ങൾ ഒരുക്കുകയാണ്. അതേസമയം, ഉത്തരാഖണ്ഡിലും, ഉത്തർപ്രദേശിലും, ഗോവയിലും വ്യക്തമായ മേൽകൈയാണ് ബിജെപിക്ക്. ഉത്തരാഖണ്ഡിന്റെ ചരിത്രത്തിൽ ഭരണത്തുടർച്ച ഒരു മുന്നണികൾക്കും ഉണ്ടായിട്ടില്ല.

Exit mobile version