Site icon CTV Online

അമ്മ വീട്ടിലില്ലാത്തപ്പോൾ അച്ഛൻ ചൂഷണം ചെയ്യാറുണ്ടെന്ന് മകൾ ; 13 കാരിയെ രണ്ടാനച്ഛൻ ബലാത്സംഗം ചെയ്തു

Web Desk

13 കാരിയെ തുടർച്ചയായി ബലാത്സംഗം ചെയ്തുവന്ന രണ്ടാനച്ഛൻ പിടിയിൽ. മധ്യപ്രദേശിലെ ഭോപ്പിലിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പല സന്ദർഭങ്ങളിലായി നാല് മാസത്തോളം രണ്ടാനച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് പെൺകുട്ടി പറയുന്നത്. 34 കാരനാണ് പിടിയിലായത്.

തിങ്കളാഴ്ച അമ്മയും മകളും പ്രതിക്കെതിരെ പരാതി നൽകിയപ്പോഴാണ് പീഡന വിവരം പുറത്തായത്. 2019 ഡിസംബറിലാണ് തന്നെ ആദ്യമായി രണ്ടാനച്ഛൻ ബലാത്സംഗം ചെയ്തതെന്ന് പെൺകുട്ടി പറഞ്ഞു. അമ്മ ജോലിക്കായി പുറത്ത് പോയപ്പോഴൊക്കെ പിതാവ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് പെൺകുട്ടി പറയുന്നു.

കഴിഞ്ഞ വർഷം മാർച്ചിൽ പെൺകുട്ടിയെ പീഡിപ്പിക്കുന്നത് സഹോദരൻ കാണുകയും അമ്മയെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തപ്പോൾ സഹോദരനെ മർദ്ദിച്ച ശേഷം പ്രതി സ്ഥലത്തു നിന്നും കടന്നുകളഞ്ഞു.കഴിഞ്ഞ തിങ്കളാഴ്ച പ്രതി കുടുംബത്തെ വീണ്ടും ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് അമ്മയും മകളും പരാതി നൽകിയത്. പ്രതിക്കെതിരെ ഐപിസി, പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പോലീസ് വ്യക്തമാക്കി.

Exit mobile version