Site icon CTV Online

മങ്കിപോക്സ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ, പരിശോധനയിൽ ചിക്കൻപോക്സ്; 30കാരൻ ചാടിപ്പോയി

Web Desk

മങ്കിപോക്സ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുപ്പതുകാരൻ ആശുപത്രിയിൽ നിന്ന് ചാടിപ്പോയി. യു പി സ്വദേശിയായ കേസുമായി ബന്ധപ്പെട്ട് യുഎഇയിൽ നിന്ന് പുറത്താക്കി കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചപ്പോഴാണ് മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടത്. ആലുവ ജില്ലാ ആശുപത്രിയിൽ നിന്നാണ് യുവാവ് രക്ഷപെട്ടത്. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ യുവാവിന് ചിക്കൻപോക്സ് ആണെന്ന് സ്ഥിരീകരിച്ചു. അതിനു ചികിത്സയിൽ കഴിയുന്നതിനിടെയാണ് കടന്നുകളഞ്ഞത്. കോവിഡ് ബാധിതർക്കുള്ള വാർഡിലാണ് യുവാവിനെ കിടത്തിയിരുന്നത്. യുവാവിനായി പൊലാസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version