Site icon CTV Online

ഇരു വൃക്കകളും തകരാറിലായ യുവാവിന്റെ ചികിത്സക്ക് സംഗീത വിരുന്നൊരുക്കി പണം സ്വരൂപിച്ച് ഒരുപറ്റം യുവാക്കൾ

Report: Rejith Mavoor

എടവണ്ണപ്പാറ : ഇരു വൃക്കകളും തകരാറിലായി കിടപ്പിലായ പുതിയോട്ടിൽ റസാഖിന്റെ കുടുംബത്തെ സഹായിക്കാൻ ‌രഞ്ജിത്ത് സാരംഗിയുടെ നേതൃത്വത്തിൽ എടവണ്ണ പാറയിൽ നിന്നും സ്വരൂപിച്ചത് അര ലക്ഷം രൂപ. എടവണ്ണപ്പാറയിൽ തെരുവ് കച്ചവടം നടത്തിവന്നിരുന്ന റസാഖ് ഇരുവൃക്കകളും തകരാറിലായതിനെ തുടർന്ന് ജോലിക്ക് പോകാനാവാത്ത വിധം കിടപ്പിലാവുകയായിരുന്നു. ജീവകാരുണ്യ പ്രവർത്തകർ, നന്മ ചാരിറ്റി, യൂണിവേഴ്സൽ ക്ലബ്ബ്, ട്രോമാകെയർ എന്നിവർ ചേർന്ന് സംയുക്തമായി സംഘടിപ്പിച്ച സാരംഗി ഓർക്കസ്ട്രയുടെ സംഗീത വിരുന്നു അവതരിപ്പിച്ച് നാലുമണിക്കൂർ കൊണ്ട് നേടിയ അര ലക്ഷം രൂപ റസാഖിന് കൈമാറി.

Exit mobile version