Site icon CTV Online

ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

Report: News Desk

തിരുവമ്പാടി; കോഴിക്കോട് ജില്ലാ പഞ്ചായത്ത്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് സ്വീകരണം നൽകി. കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് തോമസ് കളത്തൂർ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് യോഗത്തിന് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ബോസ് ജേക്കബ്, വി പി ജമീല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹ്മാൻ, ബ്ലോക്ക്‌ പഞ്ചായത് മെമ്പർ ബിജു എണ്ണാർമണ്ണിൽ, മറ്റു ഗ്രാമ പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

ജനുവരി 17ന് നടക്കുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ, ഉടനെ ആരംഭിക്കാനിരിക്കുന്ന കോവിഡ് വാക്സിനേഷൻ എന്നിവയ്ക്കുള്ള പഞ്ചായത്ത് തല കമ്മറ്റികൾ രൂപീകരിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് മുക്കം സി എച്ച് സി ഹെൽത്ത് സൂപ്പർവൈസർ കെ. പി അബ്ദുള്ള, കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി അബ്ദുറഹ്മാൻ എന്നിവർ വിശദീകരിച്ചു.

ദേശീയ പുരസ്കാരം നേടിയെടുക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾക്ക് ജനപ്രതിനിധികൾ തങ്ങളുടെ സഹകരണം വാഗ്ദാനം ചെയ്തു. യോഗത്തിന് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ കെ നിഖില സ്വാഗതവും ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.

Exit mobile version