
തിരുവമ്പാടി പഞ്ചായത്തിനു കീഴിൽ രൂപീകരിച്ച 130 അംഗങ്ങൾ അടങ്ങിയ റെസ്ക്യൂ ടീമിനെ ആവശ്യമായ ജിവൻ രക്ഷ ഉപകരണങ്ങൾ വിതരണം ചെയ്തു.പഞ്ചായത്തിൻ്റെ 2020-21 വാർഷിക പദ്ധതിയിൽ 2 ലക്ഷം രൂപഉൾപ്പെടുത്തി ആവശ്യമായ ഉപകരണങ്ങൾ വാങ്ങിയിരിക്കുന്നത്. പഞ്ചായത്തിനെ അഞ്ച് സോണുകളായിതിരിച്ച് 25 അംഗങ്ങൾ വീതമുള്ള ഗ്രൂപ്പുകളായി വിവിധ മേഖലകളിൽ വിന്യസിച്ചിരിക്കുന്നു. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ടീം സജ്ജമാണ്. മുൻ കാലങ്ങളിലെ അനുഭവത്തിൽ നിന്നും അപകട സാധ്യത പ്രദേശത്ത് താമസിക്കുന്നവർ പ്രത്യേ കം ശ്രദ്ധിക്കേണ്ടതാണ്. അത്യാവശ്യ ഘട്ടങ്ങളിൽ അതാതു വാർഡുമെമ്പർമാരെ ഫോണിലൂടെ ബന്ധപ്പെടേണ്ടതാണ്. കോവിഡിൻ്റെ പശ്ചാതലത്തിൽ സാധാരണ ദുരിതാശ്വാസ ക്യാമ്പുകൾ സാധ്യമല്ലാത്തതുകൊണ്ട് അപകട സാധ്യത പ്രദേശത്ത് താമസിക്കുന്നവർ പരമാവതി സുരക്ഷ കേന്ദ്രങ്ങൾ മുൻകൂട്ടി സ്വയം കണ്ടു വെക്കേണ്ടതാണ്. നമ്മുക്ക് ഒന്നിച്ച് നിന്ന് ഏത് പ്രതിസന്ധികളേയും നേരിടാം. പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ ജീവൻ രക്ഷാ ഉപകരണങ്ങൾ റെസ്ക്യൂ ടീമിന് കൈമാറി .വൈസ് പ്രസിഡൻ്റ് ഗീത വിനോദ്, മെമ്പർമാരായ സുഹ്റമുസ്തഫ, റംല ചോലക്കൽ, ഹാജിറ കമ്മിയിൽ,വിൽസൺ റ്റി മാത്യു, റോബർട്ട് നെല്ലിക്കാതെരുവിൽ, പഞ്ചായത്ത് സെക്രട്ടറി എം ഗിരീഷ്, അസിസ്റ്റൻ്റ് സെക്രട്ടറി മനോജ്, യൂത്ത് കോഡിനേറ്റർ ജിബിൻ പി ജെ, മെവിൻ പി സി എന്നിവർ പങ്കെടുത്തു.

