Site icon CTV Online

സ്പര്‍ശം പുള്ളന്നൂരിന് എം.എല്‍.എ ഫണ്ടില്‍ അത്യാധുനിക ആംബുലന്‍സ്

Report: Rafeeq Thottumukkam

പുള്ളന്നൂര്‍ സ്പര്‍ശം ചാരിറ്റബിള്‍ ട്രസ്റ്റിന് വേണ്ടി വാങ്ങിയ ആംബുലന്‍സ് പി.ടി.എ റഹീം എം.എല്‍.എ ട്രസ്റ്റ് ഭാരവാഹികള്‍ക്ക് കൈമാറി. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 17 ലക്ഷം ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് ആംബുലന്‍സ്
സൗകര്യം ഏര്‍പ്പെടുത്തിയത്.

കുന്ദമംഗലം മണ്ഡലത്തില്‍ മെഡിക്കല്‍, സാന്ത്വന പരിചരണ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി 12 വാഹനങ്ങളും കൊടുവള്ളിയില്‍ എം.എല്‍.എയായിരിക്കെ 4 വാഹനങ്ങളും എം.എല്‍.എ
ഫണ്ടില്‍ നിന്ന് നല്‍കിയിട്ടുണ്ടെന്നും സ്പർശത്തിന് നൽകുന്ന രണ്ടാമത്തെ ആംബുലൻസാണ് ഇതെന്നും പി.ടി.എ റഹീം എം.എല്‍.എ പറഞ്ഞു.

പരിപാടിയിൽ ടി ഫരീദ് അദ്ധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഓളിക്കല്‍ ഗഫൂര്‍, ഡോ. എ.കെ അബ്ദുല്‍ ഖാദര്‍,ഷമീര്‍ കുന്ദമംഗലം, അഡ്വ. വി.പി.എ സിദ്ധിഖ്, സി.കെ മഹമൂദ്, ഇ.പി.എം കോയ, ടി.കെ.പി അബൂബക്കര്‍, എന്‍ ഹമീദ്, വി.പി രാജീവ് പണിക്കര്‍, സംഗമം മജീദ്, ഇര്‍ഷാദ് നൂറാനി, എ ജാബിര്‍, സലാം കല്ലായി, വി.പി അക്ഷയ്, സല്‍മാന്‍ മുണ്ടോട്ട് സംസാരിച്ചു. എന്‍.പി മുഹമ്മദ് സ്വാഗതവും ടി അബ്ദുസലാം നന്ദിയും പറഞ്ഞു.

Exit mobile version