Site icon CTV Online

കുന്ദമംഗലം നിയോജക മണ്ഡലത്തിൽ നിന്നും വിജയിച്ച മുസ്ലീം ലീഗ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

Report: Rejith Mavoor

കുന്ദമംഗലം നിയോജക മണ്ഡലത്തിൽ നിന്നും വിജയിച്ച മുസ്ലീം ലീഗ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.പെരുവയൽ മുസ്ലീം ലീഗ് ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മർപാണ്ടികശാല ഉൽഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് ലീഗിൻ്റെ നേതൃത്ത്വത്തിൽ നടക്കുന്ന തുല്യതാ കാമ്പയിൻ്റെ ഉൽഘാടനവും നിർവ്വഹിച്ചു.കെ.മൂസ മൗലവി അധ്യക്ഷതവഹിച്ചു.


പഞ്ചായത്തംഗം PK ഷറഫുദ്ദീൻ അംഗങ്ങളുടെ ഉത്തരവാദിത്ത്വവും പഞ്ചായത്ത് രാജ് ആക്റ്റും വിശദീകരിച്ചു. ചടങ്ങിൽ UC രാമൻ, KA ഖാദർ ,ഖാലിദ് കിളി മുണ്ട, KMA റഷീദ്, UAഗഫൂർ OM നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. അതോടൊപ്പം മുഴുവൻ പ്രതിനിധികൾക്കും ഉപഹാരങ്ങൾ നൽകി.

Exit mobile version