Site icon CTV Online

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ റോഡ് പ്രവൃത്തികള്‍ എം.എല്‍.എഉദ്ഘാടനം ചെയ്തു

Report: Rafeeq Thottumukkam

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പൂതക്കുഴി കുഴിമ്പാട്ടില്‍ ചോലക്കമീത്തല്‍
റോഡ്, ചൂലാംവയല്‍ അക്കനാടന്‍കുഴി റോഡ് എന്നിവയുടെ പ്രവൃത്തികള്‍ പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ്
പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ റോഡുകള്‍ക്ക് തുക അനുവദിച്ചിട്ടുള്ളത്.

പൂതക്കുഴി കുഴിമ്പാട്ടില്‍ ചോലക്കമീത്തല്‍ റോഡിന് 25 ലക്ഷം രൂപയുടേയും
ചൂലാംവയല്‍ അക്കനാടന്‍കുഴി റോഡിന് 30 ലക്ഷം രൂപയുടേയും
ഭരണാനുമതിയാണ് ലഭ്യമാക്കിയത്. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍
ഉള്‍പ്പെടുത്തി 11 റോഡുകള്‍ക്കായി കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ 1.6 കോടി
രൂപയാണ് അനുവദിച്ചിട്ടുള്ളത്.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സുനിത പൂതക്കുഴിയില്‍ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സനില വേണുഗോപാലന്‍, ശ്രീബ പുല്‍കുന്നുമ്മല്‍, എ.കെ ഷൗക്കത്ത്, വി അനിൽകുമാർ, എം.കെ മോഹൻദാസ്, കെ ശ്രീധരൻ, എ ഹരിദാസൻ, ജൗഹർ പതിമംഗലം, എൻ വേണുഗോപാലൻ നായർ, പുന്നക്കൽ കോയ, എ ഉമേഷ് എന്നിവർ സംസാരിച്ചു.

Exit mobile version