Site icon CTV Online

കാരശ്ശേരി തോട്ടക്കാടിൽ ചെന്നായയുടെ ആക്രമണം;നാല് പേർക്ക് പരിക്ക്

Report: C fasal Babu

മുക്കം: കാരശേരി പഞ്ചായത്തിലെ തോട്ടക്കാടിൽ ചെന്നായയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്. തൃശൂർ കോളനിയിൽ
ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ വീടുകളിൽ കയറിയാണ് ഇവരെ ചെന്നായകടിച്ച്പരിക്കേൽപ്പിച്ചത്.മുണ്ടയിൽ മാണി ,വടക്കേടത്ത് രാജു,കരിമ്പിൽ ബിനു,പാലകുളങ്ങര ശ്രീരാജ് എന്നിവർക്കാണ് പരിക്കേറ്റത്.

നാലു പേരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് തോട്ടക്കാട് തൃശൂർ കോളനി. 2 വർഷം മുൻപ് ഈ പ്രദേശത്ത് ചെന്നായ്ക്കളെ കണ്ടതായി നാട്ടുകാർ പറയുന്നു. പിന്നീട് ഇപ്പോഴാണ് കാണുന്നത്. രാത്രി സമയത്തുള്ള ആക്രമണത്തിൽ പ്രദേശവാസികൾ വലിയ ഭീതിയിലാണിപ്പോൾ

Exit mobile version