Site icon CTV Online

പലിശ നിരക്ക് കുറച്ച് കർഷകരെയും സാധാരണക്കാരെയും രക്ഷിക്കണമെന്ന് കാരശ്ശേരി ബാങ്ക്

Report: C Fasal Babu

മുക്കം: കേരള ബാങ്ക് പ്രാഥമിക സഹകരണ സംഘങ്ങൾക്കു നൽകി വരുന്ന പലിശ നിരക്കിൽ കുറവു വരുത്തണമെന്നും ഇതുവഴി സഹകരണ സംഘങ്ങളിൽ നിന്നുള്ള വായ്പയെ ആശ്രയിച്ചു കഴിയുന്ന കർഷകരെയും സാധാരണക്കാരെയും രക്ഷിക്കണമെന്നും കാരശ്ശേരി ബാങ്ക് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ജനറൽ ബോഡി യോഗം കേരള ബാങ്ക് റീജണൽ മാനേജർ കെ.പി.അജയകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയർമാൻ എൻ.കെ.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.

വൈസ് ചെയർമാൻ ഗസീബ് ചാലൂളി, ഡയരക്ടർമാരായ എം.പി.അസൈൻ മാസ്റ്റർ, കണ്ടൻ പട്ടർച്ചോല, വിശ്വനാഥൻ മൂലത്ത്, ജോസ് കുട്ടി അരീക്കാട്, ശോഭന കാരശ്ശേരി, വിനോദ് പുത്രശ്ശേരി, വിഷ്ണു എ .എൽ, റോസമ്മ പോൾ, ലിസി ജോസഫ് എന്നിവർ സംസാരിച്ചു.ജനറൽ മാനേജർ എം. ധനീഷ് , ഡെപ്യൂട്ടി ജനറൽ മാനേജർമാരായ ഡെന്നി ആൻ്റണി, ഒ.സുമ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. ഓഹരി ഉടമകൾക്ക് ലാഭ വിഹിതം വിതരണവും സമ്മാനവും നടന്നു.

Exit mobile version