Site icon CTV Online

കാരശ്ശേരിയിൽ അപ്രതീക്ഷിത നീക്കവുമായി സി.പി.എം;ഞെട്ടി തരിച്ച് യുഡിഎഫ് ക്യാമ്പ്

Report: C Fasal Babu

മുക്കം: കഴിഞ്ഞ 10 വർഷത്തിനിടയിൽ സംസ്ഥാനത്തെ പഞ്ചായത്തുകളിൽ എറ്റവുമധികം പ്രതിപക്ഷ വാക്കൗട്ടും ആരോപണ പ്രത്യാരോപണങ്ങളും നടന്ന
കാരശ്ശേരി ഗ്രാമ പഞ്ചായത്തിൽ അടുത്ത 5 വർഷത്തെ ഭരണം യുഡിഎഫിനെ സംബന്ധിച്ചിടത്തോളം അത്ര സുഖകരമായിരിക്കില്ല എന്നതിൻ്റെ ഉത്തമ ഉദാഹരണമായിരുന്നു ബുധനാഴ്ച ഉച്ചക്ക് നടന്ന വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ്. രാവിലെ നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ 10 വോട്ട് യുഡിഎഫും 8 വോട്ട് എൽ ഡി എഫും കരസ്ഥമാക്കിയിരുന്നു. വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിലും ഈ ഒരു അവസ്ഥ തന്നെയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ആരുടേയെങ്കിലും വോട്ട് അസാധുവാകുന്നുണ്ടോ എന്ന് മാത്രമായിരുന്നു എല്ലാവർക്കും ആശങ്കയും. നടപടി ക്രമങ്ങൾ ആരംഭിച്ചപ്പോൾ യു ഡി എഫ് ഭാഗത്ത് നിന്ന് ആമിന എടത്തിലിൻ്റെ പേര് നിർദേശിച്ചു.

എൽ ഡി എഫ് കെ.പി.ഷാജിയേയും നിർദേശിച്ചു. അതിനിടയിലാണ് അപ്രതീക്ഷിച്ചതമായി സി.പി.എം അംഗം ഇ.പി. അജിത് കോൺഗ്രസ് അംഗം അഷ്റഫ് തച്ചാറമ്പത്തിൻ്റെ പേര് നിർദേശിച്ചത്.ഉടൻ തന്നെ മറ്റൊരു സി.പി.എം അംഗം കെ.കെ.നൗഷാദ് പിൻതാങ്ങുകയും ചെയ്തു.അപ്രതീക്ഷിതമായ ഈ നീക്കംയു ഡി എഫ് ക്യാമ്പിൽ തെല്ലൊന്നുമല്ല ആശങ്ക സൃഷ്ടിച്ചത്. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായ യു ഡി എഫ് മെമ്പർമാർ പക്ഷെ മത്സരത്തിൽ നിന്നും പിൻമാറാൻ പോലും മറന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പക്ഷെ യു ഡി എഫിന് ആശ്വാസം.പത്ത് വോട്ട് ആമിന എടത്തിലിന് തന്നെ കിട്ടി. പിന്നെ ആകാംക്ഷ ഇടത് വോട്ടിൽ. പക്ഷെ നിർദേശിച്ചവരും പിൻ താങ്ങിയവരും വോട്ട് ചെയ്തത് കെ.പി.ഷാജിക്ക് തന്നെ. അതോടെ ഇടത് പക്ഷത്തിൻ്റെത് യു ഡി എഫിനെ ആശയക്കുഴപ്പത്തിലാക്കാനുള്ള നീക്കമായിരുന്നു എന്നും ഉറപ്പായി. ഈ ഒരവസ്ഥയായിരിക്കും അടുത്ത അടുത്ത 5 വർഷവുമെന്ന മുന്നറിയിപ്പും

Exit mobile version