Site icon CTV Online

കാരന്തൂർ മുതൽ കുന്ദമംഗലംവരെ ക്യാമറാ നിരീക്ഷണത്തിൽ

Report: News Desk

കുന്ദമംഗലം: സർവയലൻസ് സംവിധാനം പ്രവർത്തനക്ഷമമായതോടെ കാരന്തൂർ മുതൽ കുന്ദമംഗലംവരെ ക്യാമറാ നിരീക്ഷണത്തിലായി. കുറ്റകൃത്യങ്ങളും നിയമലംഘനങ്ങളും തടയുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമാണ് കുന്ദമംഗലത്ത് നിരീക്ഷണസംവിധാനം ഏർപ്പെടുത്തിയത്.

വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളുടെ ചിത്രമെടുക്കുന്ന നാല് എ.എൻ.പി.ആർ. ക്യാമറകളും നാല് ഡോം ക്യാമറകളും 17 സ്ഥിരംക്യാമറകളുമാണ് സ്ഥാപിച്ചിരിക്കുന്നത്.രാത്രിയിലും വളരെ വ്യക്തതയോടെ ദൃശ്യങ്ങൾ പകർത്തയാണ് കഴിവുള്ള ആധുനിക ഉപകരണങ്ങളാണ് ഘടിപ്പിച്ചിരിക്കുന്നത്.മാതൃക പോലീസ് സ്റ്റേഷനിലാണ് പ്രവർത്തനം നിയന്ത്രിക്കുന്നത് .

കുന്ദമംഗലത്ത് നാല് എ.എൻ.പി.ആർ. ക്യമറകളും,മുക്കം റോഡിൽ എം എൽ എ ഓഫീസിനു സമീപം ,മുക്കം റോഡ് ജംഗ്ഷനിലും ബി എസ് എൻ എൽ ഓഫിസ് പരിസരത്തും പെരിങ്ങൊളം റോഡിലും ബസ്സ്റ്റാൻഡ് പരിസരത്തും യു പി സ്കൂളിന് മുൻപിലും മർക്കസ് കാരന്തൂർ എന്നിവടങ്ങളിലുമാണ് കാമറ സ്ഥാപിച്ചിരിക്കുന്നത് .

എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 64 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി പൂർത്തീകരിച്ചത് .പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ടൌൺ സർവയലൻസ് സിസ്റ്റം പി ടി എ റഹീം എം എൽ എ പരിപാടി ഉദഘാടനം ചെയ്തു .

Exit mobile version