Site icon CTV Online

പഞ്ചായത്ത് പ്രസിഡന്റ് വിവേചനാധികാരം ഉപയോഗിച്ച് കാട്ടുപന്നികളെ വെടി വെക്കാൻ ഉത്തരവിടണം

തിരുവമ്പാടി : കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നതിനാൽ തിരുവമ്പാടി പഞ്ചായത്തിൽ ഇടവളകൃഷി അന്യം നിന്നു പോയിരിക്കുകയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തന്നിൽ നിക്ഷിപ്തമായ വിവേചനാധികാരം ഉപയോഗിച്ച് കൊണ്ട് നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവെക്കാൻ ഉത്തര വിടണം എന്ന് കേരള കർഷകസംഘം തിരുവമ്പാടി വെസ്റ്റ് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ഗിരീഷ് ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ കെ മുഹമ്മദ് സ്വാഗതമാശംസിച്ചു. സി ഗണേഷ് ബാബു, ജമീഷ്, അഖിലേഷ് എന്നിവർ സംസാരിച്ചു.

Exit mobile version