
Local News
തിരുവമ്പാടി യു.ഡി.എഫ് സ്ഥാനാർത്ഥി മലയോര മേഖലയായ കോടഞ്ചേരി പഞ്ചായത്തിലെ വേഞ്ചേരി ,നൂറാം തോട്, വട്ടച്ചിറ ,തെയ്യപ്പാറ, വലിയ കൊല്ലി പ്രദേശങ്ങളിൽ കുടുംബയോഗങ്ങളിൽ പങ്കെടുത്തു. മിക്ക പ്രദേശങ്ങളിലെയും ജനങ്ങളുടെ പ്രധാനം വിഷയം വന്യജീവികൾ കൃഷി നശിപ്പിക്കുന്നതും കുടിവെള്ള പ്രശ്നങ്ങളുമാണ്. തന്നെ ജനപ്രതിനിധിയായി തെരഞ്ഞെടുത്താൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയുടെ വിഷയത്തിലും മറ്റ് കുടിവെള്ള, കളിക്കള പ്രശ്നങ്ങളിലും ജനങ്ങളോടൊപ്പം നൂറുശതമാനവുമുണ്ടാവുമെന്നും മൃഗങ്ങൾക്കൊപ്പമല്ല കർഷകർക്കൊപ്പമാണ് താനെന്നും, ഞാനും ഒരു കർഷക പുത്രനാണെന്ന് അദ്ദേഹം പറഞ്ഞു.
വട്ടച്ചിറ ആദിവാസി കോളനിയിലെ കുടുംബയോഗത്തിൽ കുടിവെള്ള പ്രശ്നത്തോടൊപ്പം അവർ ഉന്നയിച്ച പ്രധാന വിഷയം അഞ്ച് ഏക്കർ ഭൂമി നൽകിയിട്ടും പത്ത് സെൻ്റിന് മാത്രമാണ് പട്ടയം ലഭിച്ചത് .അത് മൂലം പറമ്പിലെ ചെറുമരങ്ങൾ പോലും മുറിക്കവാൻ സാധിക്കുന്നില്ല. ഫോറസ്റ്റ് ഉദ്ദ്യോഗസ്ഥർ കേസെടുക്കുന്നു. കാര്യം പഠിച്ച് വേണ്ടത് ചെയ്യാമെന്ന് അവർക്ക് സ്ഥാനാർത്ഥി ഉറപ്പ് നൽകി. കുടുംബയോഗങ്ങളിൽ വൻ ജനാവലിയുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി.
ജില്ലാ മെമ്പർ ബോസ് ജേക്കബ്, സറഫുന്നിസ ടീച്ചർ, അലക്സ് തോമസ്, രാജേഷ് മാസ്റ്റർ, സണ്ണി കാപ്പാട്ടുമല, ബുഷ്റ ശാഫി, റോയി കുന്നപ്പിള്ളി, ഇബ്രാഹിം തട്ടൂർ, കെ.എം ബഷീർ തുടങ്ങി ഒട്ടനവധി നേതാക്കൾ കുടുംബയോഗങ്ങളിൽ പങ്കെടുത്തു.
