
Report: Rafeeq Thottumukkam
അഗസ്ത്യമുഴി- കൈതപ്പൊയിൽ റോഡ് നിർമ്മാണം പൂർത്തിയാകാത്തതിൽ പ്രതിഷേധിച് തിരുവമ്പാടിയിൽ വ്യാപാരികളുടെ നേതൃത്വത്തിൽ നാഥ് കൺസ്ട്രക്ഷൻ വാഹനം തടഞ്ഞ് പ്രതിഷേധ സമരം നടക്കുന്നു.
ബസ്സ്റ്റാൻഡിനു സമീപത്താണ് വാഹനം തടഞ്ഞ് റോഡിൽ ഇരിക്കുന്നത്. കോവിഡ് പ്രതിസന്ധി മൂലം വ്യാപാരം ഗണ്യമായി കുറഞ്ഞ ഈ സമയത്ത് റോഡു നിർമ്മാണം നടക്കാത്തതിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. ഒരാഴ്ചയായി ടൗണിൽ പൊടിശല്യം നിയന്ത്രിക്കുന്നതിനായി വെള്ളം തളിക്കുന്നില്ല. ജനങ്ങളോടുള്ള വെല്ലുവിളിയാണ് കോൺട്രാക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് സമരക്കാർ പറഞ്ഞു.
